പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു


വിലങ്ങന്നൂർ. പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂരിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് ദേശീയ പതാക ഉയർത്തി.  ഇന്ത്യയുടെ ഭരണഘടനയെ വികല പ്പെടുത്തുന്നതിന് ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയുടെ പാവനത്വവും മൂല്യവും സംരക്ഷിക്കുന്നതിന് കോൺഗ്രസ് പ്രവർത്തകർ പ്രതിജ്ഞാബദ്ധമാണെന്ന് ബാബുതോമസ് പറഞ്ഞു . കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജി താന്നിക്കൽ അധ്യക്ഷത വഹിച്ചു. വിനോദ് തേനംപറമ്പിൽ, ലിസി മാത്യു, തങ്കായി കുര്യൻ, ബിനു തേരടി, കൊച്ചുമാത്തു എന്നിവർ സംസാരിച്ചു.



Post a Comment

0 Comments