പട്ടിക്കാട്. ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിനോട് ചേർന്നാണ് ബസ് യാത്രക്കാരെ കാത്ത് വലിയ അപകടം പതിയിരിക്കുന്നത്. സെന്ററിലെ ഹൈവേ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്ത് സ്ലാബുകൾ ഇടാത്തതാണ് അപകടത്തിന് വഴിയൊരുക്കുന്നത്. ബസ് സ്റ്റോപ്പിന് മുൻഭാഗത്ത് മാത്രമാണ് നിലവിൽ ഇവിടെ സ്ലാബ് ഇട്ടിട്ടുള്ളത്. വശങ്ങളിൽ അറടിയോളം താഴ്ചയുള്ള കാനകളാണ് തുറന്ന് കിടക്കുന്നത്. ചെറിയ ഒരു അശ്രദ്ധ മതി കാല് തെന്ന് കാനയിൽ വീഴാൻ. പലപ്രാവശ്യം ഇവിടെ യാത്രക്കാർ വീണ് അപകടം സംഭവിച്ചിട്ടുള്ളതായി സമീപത്തെ വ്യാപാരികൾ പറഞ്ഞു. ടോൾ പിരിക്കാൻ തിരക്ക് കൂട്ടുന്ന അധികൃതർ യാത്രക്കാരുടെ ജീവന് വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ പറഞ്ഞു.
0 Comments