സേവാഭാരതി ഗീതക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

പീച്ചി. താമരവെള്ളച്ചാൽ വട്ടക്കുളങ്ങര വീട്ടിൽ ഗീതക്ക് ഇനി പുതിയ വീട് സ്വന്തം. സേവാഭാരതി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ആർ എസ് എസ് പ്രാന്ത കാര്യവാഹ് ഈശ്വർ നിർവ്വഹിച്ചു. 2020ൽ ഉണ്ടായ കാലവർഷക്കെടുതിയിൽ മരം വീണ്  ഗീതയുടെ വീട് പൂർണ്ണമായും തകർന്നിരുന്നു. സർക്കാർ സഹായത്തിനായി പലവഴികൾ തേടിയെങ്കിലും അതൊന്നും നടന്നില്ലെന്ന് ഗീത പറയുന്നു. ഇതെതുടർന്നാണ് പ്രദേശത്തെ സേവാഭാരതി പ്രവർത്തകർ വീടിന്റ നിർമ്മാണം എറ്റെടുത്തത്. 2021ൽ 

പുതിയ വീടിന് തറക്കല്ലിട്ടു. പൂർണ്ണമായും തകർന്ന വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിർമ്മിച്ച് നൽകിയിട്ടുള്ളത്. വേണ്ടത്ര ഗാതാഗത സൗകര്യമില്ലാത്ത പ്രദേശത്ത് പ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. 6.5 ലക്ഷം രൂപ ചിലവിൽ 550 സ്‌ക്വയർ ഫീറ്റിൽ ആണ് വീടിന്റെ നിർമ്മാണം. സേവാ ദർശൻ കുവൈത്ത് സെക്രട്ടറി അരുൺ, വിശ്വസേവാഭാരതി വൈസ് പ്രസിഡന്റ് ചിന്മയ മോഹൻ, ജോ.സെക്രട്ടറി പ്രതാപ് ഡി. പിള്ള, ആർഎസ്എസ് പുത്തൂർ ഖണ്ഡ് സംഘ ചാലക് സൂര്യകുമാർ, വിശ്വഭാരതി ജനറൽ സെക്രട്ടറി എം.കെ ജയചന്ദ്രൻ, ജില്ലാ സേവാപ്രമുഖ് വി.വി ശശി, പി.കെ വേണു, ടി.എസ് ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് ജോസ്, ജയകുമാർ ആദംകാവിൽ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments