അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ്
തൃശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.  എം ബി എ (എച്ച്ആർഎം) ൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം.ഫോൺ:  9496241004, 9072324336, 9072324335. sncollegevazhukumpara@gmail.com ഇമെയിൽ വഴി അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 20012022.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
വിവിധ വകുപ്പുകളിൽ സ്‌പെഷ്യൽ ഓഫീസർ തസ്തികയിലേക്കാണ് ഒഴിവുകൾ. ലോ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്‌നിക്കൽസിവിൽ), മാനേജർ (ടെക്‌നിക്കൽഇലക്ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ 

(അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ, ആർക്കിടെക്റ്റ് ഗ്രേഡ് എ, കരാർ അടിസ്ഥാനത്തിൽ മുഴുവൻ സമയ ക്യൂറേറ്റർ. എന്നീ തസ്തികകളിലേക്ക് എസ്ഒ കേഡറിലെ 14 ഒഴിവുകളിലേക്കാണ് ആർബിഐ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rbi.org.in വഴി ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടത്തുക. 2022 ജനുവരി 15 മുതലാണ് ഓൺലൈൻ ആപ്ലിക്കേഷൻ നടപടികൾ ആരംഭിക്കുന്നത്. ഫെബ്രുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആർബിഐ എസ് ഒ റിക്രൂട്ട്‌മെന്റ് പരീക്ഷ മാർച്ച് 6 ന് നടക്കും. ലോ ഓഫീസർ ഗ്രേഡ് ബി  2, മാനേജർ (ടെക്‌നിക്കൽ, സിവിൽ)  6, മാനേജർ (ടെക്‌നിക്കൽ, ഇലക്ട്രിക്കൽ)  3, ലൈബ്രറി പ്രൊഫഷണൽ  (അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ  1, ആർക്കിടെക്റ്റ് ഗ്രേഡ് എ  1, ഫുൾടൈം ക്യുറേറ്റർ  1 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷകർ ഇൻഡ്യൻ പൗരൻമാരായിരിക്കണം. വിദ്യാഭ്യാസ യോ?ഗ്യത, പ്രായം, എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായ വിജ്ഞാപനം ആർ ബിഐ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയിലെ മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ്. 

കെയ്‌സ് തൊഴിൽ മേള; തൊഴിലുടമകൾക്ക് രജിസ്റ്റർ ചെയ്യാം 
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ സമിതിയുടെയും സഹകരണത്തോടെ തൃശൂർ വിമല കോളേജിൽ ഫെബ്രുവരി 12 , 13 തീയതികളിൽ നടക്കുന്ന തൊഴിൽ മേളയിലേക്കുള്ള തൊഴിലുടമകളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തൊഴിൽ മേളയിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും രജിസ്റ്റർ ചെയ്യാം. www.statejobportal.kerala.gov.in  പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ തൊഴിൽ ദാതാക്കളും എത്രയും വേഗം സ്‌റ്റേറ്റ് ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് കെയ്‌സ് ജില്ലാ സ്‌കിൽ കോഓർഡിനേറ്റർ ടി ആർ മോസസ് അറിയിച്ചു. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷൻ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ജോലി ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതേ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. തൊഴിൽ ദാതാക്കൾക്ക് പുറമെ തൊഴിൽ അന്വേഷകർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8075967726.




Post a Comment

0 Comments