പട്ടിക്കാട്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനക്കും എതിരെ സിപിഐ നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് പട്ടിക്കാട് സ്വീകരണം നൽകി. ജനുവരി 17ന് മണ്ണുത്തിയിൽ നടക്കുന്ന പോസ്‌റ്റോഫീസ് മാർച്ചിന് മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.കെ രാജൻ ജാഥ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് നടന്ന സ്വീകരണ യോഗത്തിൽ ജാഥ ക്യാപ്റ്റൻ സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ അജിത വിജയൻ, ഡയറക്ടർ എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗം പ്രസാദ് പാറേരി തുടങ്ങിയവർ സംസാരിച്ചു. ജാഥയുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ടി.ആർ രമേഷ്‌കുമാർ നിർവ്വഹിക്കും. 17 ന് നടക്കുന്ന പോസ്‌റ്റോഫീസ് മാർച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. പട്ടിക്കാട് നടന്ന സ്വീകരണ യോഗത്തിൽ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിനേഷ് പീച്ചി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു
0 Comments