ജലനിധിയുടെ കുടിവെള്ളം നിലച്ചിട്ട് ഒൻപത് ദിവസം. പഞ്ചായത്തിലെ 1250ഓളം കുടുംബങ്ങൾ ദുരിതത്തിൽ


പീച്ചി. ജലനിധിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് ഒൻപത് ദിവസം കഴിഞ്ഞു. കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതാണ് ജലവിതരണം മുടങ്ങാൻ കാരണം. ഇതോടെ പാണഞ്ചേരി പഞ്ചായത്തിൽ 1250ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതായി. കുടിശ്ശിക തീർത്ത് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഇതുവരെ ഭരണസമിതി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുമില്ല. വെള്ളക്കരം പിരിച്ചെടുക്കുന്നതിലെ അപാകതമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജലനിധിയുടെ വൈദ്യുതി കണക്ഷൻ ഫെബ്രുവരി 10ന് ആണ് വിച്ഛേദിച്ചത്. പീച്ചി ജലനിധിക്ക് നിലവിൽ 10 ലക്ഷം രൂപയോളം വൈദ്യുതി കുടിശ്ശികയുണ്ട്. കുടിശ്ശിക തുക തവണകളായി അടയ്ക്കാമെന്നുള്ള വ്യവസ്ഥയിൽ മുൻപ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു.  എന്നാൽ തവണകൾ മുടങ്ങിയതും കഴിഞ്ഞ മാസത്തെ ബില്ല് അടയ്ക്കാത്തുമാണ് ഫ്യൂസ് ഊരിയതിന് കാരണം.



Post a Comment

0 Comments