കളിക്കളം റെഡി... കളി പഠിപ്പിക്കാൻ ആളില്ല...


പീച്ചി. മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട് ഉദ്ഘാടനം കഴിഞ്ഞെങ്കിലും പീച്ചി സ്‌കൂളിൽ ഒരു കായികാധ്യാപകനില്ല എന്നത് നിരാശാജനകമാണ്. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അസൂയാവഹമായ ഭൗതിക സാഹചര്യ വികസനമാണ് പീച്ചി സ്‌കൂളിനുണ്ടായത്. ഇതിൽ കായിക പുരോഗതിക്കുവേണ്ട സ്‌കൂൾ ഗ്രൗണ്ടും സിന്തറ്റിക് കോർട്ടും അടിസ്ഥാന സൗകര്യങ്ങൾ പീച്ചി സ്‌കൂളിൽ ഒരുങ്ങുമ്പോഴും കായിക പ്രതിഭകളെ വാർത്തെടുക്കാനും ദിശാബോധം നൽകാനും സ്‌കൂളിൽ ഒരു കായികാധ്യാപകനില്ലാത്തത്  വലിയ കുറവായി അവശേഷിക്കുന്നു. കഴിഞ്ഞ നാലു വർഷമായി പീച്ചി ഗവഹയർ സെക്കൻഡറി സ്‌കൂളിൽ കായിക പഠനം നടക്കുന്നില്ല. ഒരു നിശ്ചിത എണ്ണം കുട്ടികൾ ഉണ്ടെങ്കിലേ കായികാധ്യാപകനെ നിയമിക്കൂ എന്ന സർക്കാരിൻറെ വിചിത്രമായ നയമാണ് പീച്ചി സ്‌കൂളിന് വിനയായത്. കേവലം നാലു കുട്ടികളുടെ എണ്ണക്കുറവുകൊണ്ടാണ് നേരത്തെ ഉണ്ടായിരുന്ന കായികാധ്യാപകനെ പീച്ചി സ്‌കൂളിന് നഷ്ടമായത്.


Post a Comment

0 Comments