വിലങ്ങന്നൂർ. താമരവെള്ളച്ചാൽ വാർഡിലെ തൊഴിലുറപ്പു സ്ത്രീ തൊഴിലാളികളുടെ അധ്വാനത്തിൽ നിർമ്മാണം നടക്കുന്നത് 200 മീറ്റർ കല്ലു കയ്യാല. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ 25 തൊഴിലുറപ്പു തൊഴിലാളികളുടെ കൈക്കരുത്തിലാണ് ഈ ബൃഹദ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 125 മീറ്റർ നിർമ്മാണം പൂർത്തിയായി. വടക്കേ പായ്ക്കണ്ടം അളകനാൽ പുത്തൻവീട്ടിൽ ലളിതമ്മയുടെ കൃഷിയിടത്തിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. തൊഴിലുറപ്പ് മേറ്റ് ആനി സണ്ണി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. കല്ലു കയ്യാല നിർമ്മാണത്തിൽ വിദഗ്ധ തൊഴിലാളികളെ അതിശയിപ്പിക്കും വിധമാണ് തൊഴിലുറപ്പു സ്ത്രീ തൊഴിലാളികളുടെ കരവിരുത് എന്ന് വാർഡ് മെമ്പർ അജിത മോഹൻദാസ് പറഞ്ഞു.
0 Comments