വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധിച്ചു


പട്ടിക്കാട്. വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചു. കൂലി 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 200 ആക്കുക, ജാതി അടിസ്ഥാനത്തിലുള്ള കൂലി വിതരണം അവസാനിപ്പിക്കുക, കുടിശ്ശിക തുക  ഉടൻ നൽകുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പു തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര വാർഡിൽ യൂണിയന്റെ സംസ്ഥാന കമ്മിറ്റിയംഗം സാവിത്രി സദാനനൻ പ്രതിഷേധ സമരം  ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മേറ്റ് ലാലി ബാബു അധ്യക്ഷത വഹിച്ചു.



Post a Comment

0 Comments