വിഷുവിന് വിഷരഹിത പച്ചക്കറി; മയിലാട്ടുംപാറയിൽ കൃഷിയിറക്കി


പീച്ചി. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കുന്ന വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി മയിലാട്ടുംപാറ ബ്രാഞ്ച് കൃഷി ആരംഭിച്ചു. പച്ചക്കറി വിത്ത് നടീൽ സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി ഒ.കെ ഭാസ്‌ക്കരൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.



Post a Comment

0 Comments