ആർടിപിസിആർ കൊള്ളയ്ക്ക് അറുതിയായി; എയർപോർട്ടിലെ ആർടിപിസിആർ നിരക്ക് 2490ൽ നിന്ന് 1200 ലേക്ക്


തൃശൂർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാപ്പിഡ് ആർടിപിസി ആർ ടെസ്റ്റിനായി 2490 രൂപ ഈടാക്കിയിരുന്നത് 1200 രൂപയാക്കി കുറയ്ക്കാൻ തീരുമാനമായി. അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിലാണ്  തീരുമാനമുണ്ടായത്.  റാപ്പിഡ് ആർടിപിസിആർ ടെസ്റ്റിനായി പ്രവാസികളിൽ നിന്ന് എയർപോർട്ട് അതോറിറ്റി ഏർപ്പെടുത്തിയിരുന്ന ഏജൻസികൾ ഈടാക്കിയിരുന്നത് 2490 രൂപയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലാകട്ടെ ടെസ്റ്റിന് 1300 രൂപയും.  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കു പോകുന്ന ശരാശരി അറുപതിനായിരത്തേളം വരുന്ന യാത്രക്കാരിൻ നിന്നുമായി  ആർടിപിസിആർ   ഇനത്തിൽ മാത്രം പ്രതിമാസം15 കോടിയോളം രൂപയാണ് ഇത്തരത്തിൽ കൊള്ള നടത്തിക്കൊണ്ടിരുന്നതെന്ന് അഡ്വ. ഷാജി കോടങ്കണ്ടത്ത് പറയുന്നു. ഷാർജയിലേക്കുള്ള യാത്രയ്ക്കായി 2490 രൂപ മുടക്കി ആർടിപിസിആർ എടുക്കേണ്ടി വന്ന ഷാജി കോടങ്കണ്ടത്ത് അന്നു തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇക്കാര്യം കാണിച്ച് കത്തു നൽകിയിരുന്നു. കത്ത് പരിഗണിച്ച ഓഫീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് കാണിച്ച് മുഖ്യമന്ത്രിയിുടെ ഓഫീസിന് നിർദ്ദേശം നൽകി. ഇതേ തുടർന്ന് മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്ന റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിയോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ്  സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനാനിരക്ക് 1200 രൂപയാക്കി നിശ്ചയിക്കാൻ നിർദ്ദേശമുണ്ടായത്.


Post a Comment

0 Comments