ചുവന്നമണ്ണിൽ ലോറി അപകടം: ദേശീയപാതയിലെ അനധികൃത പാർക്കിംഗ് അപകടകാരണം


പട്ടിക്കാട്. ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിക്ക് ആണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കല്ല് കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും അങ്കമാലി സ്വദേശിയായ ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. പളനിയിൽ നിന്നും പേപ്പറുമായി പോയിരുന്ന ചരക്ക് ലോറി വിശ്രമത്തിനായി ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടതാണ് അപകട കാരണം. പ്രദേശത്ത് സർവ്വീസ് റോഡുകൾ ഉണ്ടെങ്കിലും രാത്രി സമയത്ത് ഡ്രൈവർമാർ ദേശീയപാതയിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇതിനെതിരെ പോലീസ് ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments