പട്ടിക്കാട്. കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ പീച്ചി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി വിട്ടീൽ സി.എൽ ഔസേപ്പ് (ജോജു) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഈ മാസം 7ന് പാലക്കാട് നിന്നും വടക്കുഞ്ചേരിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട വാഹനങ്ങളുടെ പുറകിൽ ഉണ്ടായിരുന്ന കാറിലെ ഡാഷ്‌ക്യാമറയിൽ അപകടദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
0 Comments