കതിരപ്പിള്ളി അമ്മിണി മെമ്മോറിയൽ 80+ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.


കൂട്ടാല. കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കതിരപ്പിള്ളി അമ്മിണി മെമ്മോറിയൽ 80+ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ എം.പി വിൻസെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒരുപാട് നല്ല ബാഡ്മിന്റൺ താരങ്ങളെ വളർത്തിയെടുത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന തരത്തിൽ എത്തിക്കുന്നതിന് കൂട്ടാല ബാഡ്മിന്റൻ അക്കാദമിക്ക് സാധിച്ചു എന്ന് ഉത്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് പറഞ്ഞു. ഒന്നാം സമ്മാനം 10,000 രൂപ ക്യാഷ് െ്രെപസും ട്രോഫിയും രണ്ടാം സമ്മാനം 5,000 രൂപ ക്യാഷ് െ്രെപസും ട്രോഫിയും മത്സര വിജയികൾക്ക്  ബാഡ്മിന്റൺ രക്ഷാധികാരി കെ.എസ് മണിവർണ്ണൻ സമ്മാനിച്ചു. ഡോക്ടർ അബ്ദുൾ ഗഷി, മലബാർ ഗോൾഡ് പിആർഒ അനിൽ, സജി പോൾ, ഷിബു പോൾ, കെ.എസ് സത്യനാരായണൻ, സിബി സെബാസ്റ്റിൻ, വി.എസ് പ്രദീപ്, നിതീഷ് രാജു, കെ.വി മണി, ഗിരി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി



Post a Comment

0 Comments