പീച്ചി ഗവൺമെന്റ് എൽപി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി


പീച്ചി. സ്‌കൂൾ അങ്കണത്തിൽ ആദ്യമായി എത്തിയവർക്കും ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം സ്‌കൂളിൽ തിരികെ എത്തിയവർക്കും പീച്ചിയിലെ സർക്കാർ എൽപി സ്‌കൂളിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. എൽപി പ്രീ സ്‌കൂൾ പഠനത്തിനെത്തിയ പിഞ്ചോമനകളെ പൂച്ചെണ്ടും മധുര പലഹാരങ്ങളും നൽകിയാണു എതിരേറ്റത്. സ്‌കൂളിലെത്തിയവരുടെ മുഖത്തെ പരിഭ്രമങ്ങളും കൗതുകങ്ങളും പുതിയ അധ്യയന വർഷത്തിൽ ശുഭപ്രതീക്ഷയുടെ പ്രതീതി ജനിപ്പിച്ചു. പഞ്ചായത്ത് മെമ്പറും പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റുമായ ബാബു തോമസ് ഓരോ വിദ്യാർഥികളെയും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. പ്രധാന അധ്യാപിക ഇ.വി ബീന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബിനു കല്ലിങ്ങൽ, രഞ്ജിത തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments