പട്ടിക്കാട്. കേന്ദ്ര സർക്കാരിന്റെ മാധ്യമ നിരോധനത്തിനെതിരെ എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി മണ്ണുത്തിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ല സെക്രട്ടറിയും ദേശീയ കമ്മിറ്റി അംഗവുമായ പ്രസാദ് പറേരി യോഗം ഉദ്ഘാടനം ചെയ്തു. എതിർക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചൊതുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം സനിൽ വാണിയംപാറ, സിപിഐ മണ്ഡലം സെക്രട്ടറി ടി.ആർ രാധകൃഷ്ണൻ, അഡ്വ. എൽദോ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments