ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് ഇന്നു മുതൽ


തിരുവനന്തപുരം. സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ്ങിന് ഇന്ന് മുതൽ 20 വരെ അവസരം ഉണ്ടായിരിക്കും. 2019 ഡിസംബർ 31 ന് മുൻപ് സാമൂഹികസുരക്ഷാ പെൻഷനോ, ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാത്തവർക്ക് വേണ്ടിയാണിത്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് ചെയ്യേണ്ടത്. കിടപ്പുരോഗികൾക്ക് തദ്ദേശ സെക്രട്ടറിയെയോ ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരെയോ അറിയിച്ചാൽ വീട്ടിൽ സൗകര്യം ലഭ്യമാക്കും. മസ്റ്ററിങ്ങിന്റെ ചിലവ് സർക്കാർ വഹിക്കും. 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്റിംഗ് ചെയ്യാത്തതു മൂലം പെൻഷൻ തടസ്സപ്പെട്ടവർക്ക് മാത്രമായി 2022 ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് സൗകര്യം ലഭ്യമാക്കും.



Post a Comment

0 Comments