പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് 2021 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, തോമസ് ശാമുവേൽ, പഞ്ചായത്തംഗം ഷീല അലക്‌സ്, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി എ കൃഷ്ണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു . ചാണോത്ത് റോഡ് റീടാറിംഗ്, ചാണോത്ത് വലതുകുന്ന് റോഡ് കോൺക്രീറ്റിംഗ്, സുരഭി ഗാർഡൻ റോഡ് കോൺക്രീറ്റിംഗ്, സിറ്റി ഗാർഡൻ കുരങ്ങൻ പാറ ഇടതു ഭാഗം റോഡ് കോൺക്രീറ്റിംഗ് എന്നീ റോഡുകളുടെ പണികളാണ് പൂർത്തീകരിച്ചത്.
0 Comments