പാണഞ്ചേരിയിൽ ബൈക്കപകടം. പീച്ചി സ്വദേശിക്ക് സാരമായ പരിക്ക്


പട്ടിക്കാട്.
 ദേശീയപാതയിൽ പാണഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം ലൈഫ് ആശുപത്രിക്ക് എതിർവശത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് സാരമായ പരിക്കേറ്റു. പീച്ചി ചിറ്റിലപ്പിള്ളി ആന്റണിയുടെ മകൻ ഷൈൻ (35) ആണ് അപകടത്തിൽ പെട്ടത്. വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു അപകടം. മുടിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ദേശീയപാതയോരത്തെ അയേൺ ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു. കാലിനും കൈക്കും പരിക്കേറ്റ ഷൈനിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് അതുവഴി വന്ന വഴക്കുംപാറ സ്വദേശി ജിൻസ് നെല്ലിക്കൽ ആണ് ഷൈനിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.



Post a Comment

0 Comments