തൃശൂർ. കലാഭവൻമണിയുടെ സ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യൂത്ത്/യുവ ക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുതിനായി 'മണിനാദം' എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ലബ്ബിന്റെ പേര്, വിലാസം, ഫോൺനമ്പർ, മത്സരാർത്ഥികളുടെ പേരു വിവരം എന്നിവ ഉൾപ്പെട്ട അപേക്ഷയോടൊപ്പം 10 മിനിറ്റ് ദൈർഘ്യമുള്ള നാടൻപാട്ടുകളുടെ എംപി4 വീഡിയോ സിഡിയിലോ പെൻഡ്രൈവിലോ ആക്കി അയ്യന്തോൾ ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ യുവജന കേന്ദ്രത്തിൽ നേരിട്ട് ലഭ്യമാക്കണം. 18 നും 40 നും മദ്ധ്യേ പ്രായമുള്ള 10 പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. കൂടാതെ വീഡിയോയുടെ പശ്ചാത്തലത്തിൽ 'കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം 2022' എന്ന് രേഖപ്പെടുത്തിയ ബാനർ ഉണ്ടായിരിക്കണം. വീഡിയോ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 25,000, 10,000, 5000 രൂപ വീതവും സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും സമ്മാനമായി നൽകും. വിശദവിവരങ്ങൾക്ക് ഫോൺ: 0487 2362321, 8078708370, 8281637880
0 Comments