ചേരുംകുഴി. ഡിവൈഎഫ്‌ഐ വലക്കാവ് മേഖല സമ്മേളനം ചേരുംകുഴി ആനിക്കാട്ട് ടവറിൽ ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റിയംഗം എ പ്രസാദ് ദാസ് ഉദ്ഘാടനം ചെയ്തു. പ്രജിൻ എം.പി അധ്യക്ഷത വഹിച്ചു.സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, പാർട്ടി ജില്ല കമ്മിറ്റിയംഗം ശരത് പ്രസാദ്, ടി. ശ്രീകുമാർ, അനീഷ് കെ.എ, റോയ് കാക്കശ്ശേരി, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രജിൻ എം.പി (മേഖല സെക്രട്ടറി), രാകേഷ് കെ.ആർ (പ്രസിഡണ്ട്), വിപിൻ ടി.വി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
0 Comments