ആർവൈഎഫ് ജില്ല കൺവൻഷൻ നടത്തി; വിഷ്ണു രവീന്ദ്രൻ ജില്ല സെക്രട്ടറി


തൃശൂർ. ആർവൈഎഫ് ജില്ല സെക്രട്ടറിയായി വാണിയമ്പാറ സ്വദേശി വിഷ്ണു രവീന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. ആസാദ് കാശ്മീരിയാണ് പ്രസിഡണ്ട്. ജില്ല കൺവൻഷൻ ആർവൈഎഫ് സംസ്ഥാന സെക്രട്ടറി ഷിബു കോരാണി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 20ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആർഎസ്പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന കൺവൻഷനിൽ ആർഎസ്പി തൃശൂർ ജില്ല സെക്രട്ടറി ജോസഫ് കുരിയൻ മുഖ്യ പ്രഭാഷണം നടത്തി. ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാർ, എം.പി ജോബി തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments