പട്ടിക്കാട്. കേന്ദ്ര സർക്കാർ ഫണ്ടുകൾ കേരളത്തിൽ വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നു എന്ന് സുരേഷ് ഗോപി എംപി കുറ്റപ്പെടുത്തി. പൂവൻചിറയിൽ ബിജെപി ഇരുപത്തിരണ്ടാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വർഷം മുൻപ് കാർഷിക വകുപ്പിനായി സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ അനുവദിച്ച നാലേകാൽ കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കാതെ ഫണ്ട് തിരികെ നൽകുകയായിരുന്നുവെന്ന് എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. അനീഷ് കുമാർ, മണ്ഡലം പ്രഭാരിയും ബിജെപി ജില്ലാ സെക്രട്ടറിയുമായ ആതിര ടീച്ചർ, മണ്ഡലം പ്രസിഡണ്ട് പ്രനീഷ്, ജന സെക്രട്ടറി പ്രമിൽ, സെക്രട്ടറി സുബീഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് ധ്വനി ഉത്തമൻ, ദിവ്യ സജി, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് വിനീത ദിലീപ്, കർഷക മോർച്ച ജില്ലാ ജന സെക്രട്ടറി പ്രശാന്ത്, ഏരിയ പ്രസിഡണ്ട് വിപിൻ, ജന സെക്രട്ടറി ബൈജു ജോസഫ്, പീച്ചി ഏരിയ ജന സെക്രട്ടറി നിതിൻ എന്നിവർ പങ്കെടുത്തു.
0 Comments