തൃശൂർ. നടി കെപിഎസി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് മഹേശ്വരിയമ്മ എന്ന കെപിഎസി ലളിതയുടെ ജനനം. 1978 ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. അമരം, ശാന്തം എന്നീ രണ്ട് ചിത്രങ്ങളിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.
0 Comments