ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടച്ചു. വീണ്ടശ്ശേരി സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു.


പട്ടിക്കാട്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചെങ്കിലും വീണ്ടശ്ശേരി സ്വദേശി കല്ലുവെട്ടിക്കുഴിയിൽ കെ.ഇ പൗലോസ് അത്ഭുതകരമായി രക്ഷപെട്ടു. നടത്തറ ജങ്ഷന് സമീപം ഇന്ന് വൈകീട്ട് മൂന്നരയോടെ ആണ് അപകടം നടന്നത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു പൗലോസ്. യാത്രക്കിടെ വാഹനത്തിനകത്തേക്ക് പുക വരുന്നത് കണ്ട് വാഹനം റോഡരികിലേക്ക് ഒതുക്കിയിടുകയായിരുന്നു. ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ തീ ആളി പടർന്നു. ഉടനെ സമീപത്ത് ഉണ്ടായിരുന്നവർ എത്തി വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു. വാഹനം റോഡരികിലേക്ക് ഒതുക്കിയിടാനുള്ള സമയം ലഭിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. തൃശൂരിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി. വീണ്ടശ്ശേരി വാർഡ് മെമ്പർ ബീന പൗലോസിന്റെ ഭർത്താവാണ് ഇദ്ദേഹം.



Post a Comment

0 Comments