കണ്ണാറ ഹണിപാർക്ക് റോഡിന്റെ റീടാറിംഗ്; റോഡിലൂടെ ഗാതാഗത നിയന്ത്രണം.


കണ്ണാറ. ഹണി പാർക്ക് റോഡിന്റെ റീടാറംഗ് പണികൾ ആരംഭിച്ചു. ഇതിനായി ഹണി പാർക്കിന് സമീപം ഡിപ്പ് നിർമ്മിക്കുന്ന പണികൾ തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ ടാറിംഗ് ആരംഭിക്കുമെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് അറിയിച്ചു. പീച്ചിഡാം റോഡിൽ നിന്നും 500 മീറ്റർ ദൂരമാണ് ടാറിംഗ്. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് പണികൾ നടത്തുന്നത്. റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ കുറച്ച് ദിവസത്തേക്ക് റോഡിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മെമ്പർ അറിയിച്ചു.



Post a Comment

0 Comments