ഡിവൈഎഫ്‌ഐ ഫുട്‌ബോൾ കട്ട് പോസ്റ്റുകൾ നിർമ്മിച്ചു നൽകി


പീച്ചി. ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പീച്ചി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നവർക്കായി കട്ട് പോസ്റ്റുകൾ നിർമ്മിച്ചു നൽകി. കളിക്കാരുടെ ഏറെക്കാലമായുള്ള ആഗ്രഹം സംഘടനാ ഭാരവാഹികളെ അറിയിച്ചിരുന്നു. സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരൻ,  ഡിവൈഎഫ്‌ഐ   പീച്ചി മേഖല സെക്രട്ടറി കെ.ജി ബൈജു എന്നിവർ ചേർന്ന് ഗ്രൗണ്ടിൽ വെച്ച് പോസ്റ്റുകൾ കളിക്കാർക്ക് കൈമാറി.അനിൽകുമാർ, വിഷ്ണു ബാലൻ, സബിൻ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments