പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്ത് എഐവൈഎഫ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിമാനാർഹം: മന്ത്രി കെ രാജൻ


മണ്ണുത്തി. പെയിൻ ആന്റ് പാലിയേറ്റീവ് രംഗത്ത് അഭിമാനർഹമായ  പ്രവർത്തനമാണ് എഐവൈഎഫ് നടത്തുന്നത് എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കിടപ്പ് രോഗികൾക്കും, പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്തവർക്കും, മാരക അസുഖങ്ങൾ ഉള്ളവർക്കും കൈത്താങ്ങ് നൽകുന്നതിനായി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പകരാം സാന്ത്വനത്തിന്റെ മധുരം' എന്ന ക്യാമ്പയിന്റെ മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാട്ടർ ബെഡുകൾ, വീൽ ചെയറുകൾ, വാക്കിങ് സ്റ്റാണ്ടുകൾ, ചെയർ ക്ലോസെറ്റുകൾ തുടങ്ങി നിരവധി വസ്തുക്കൾ ആണ് വിതരണം ചെയ്തത്. ഒല്ലൂക്കര പാലിയേറ്റീവ് കെയറിന്റെ ചുമതലയുള്ള നിമ്മി ഉപകരണങ്ങൾ ഏറ്റുവാങ്ങി. എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, സിപിഐ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ,  എഐവൈഎഫ് നേതാക്കൾ ആയ  പി.എസ് അഖിൽ, സനൽകുമാർ എൻ കെ,  ജിനീഷ് പീച്ചി, സനിൽ വാണിയപാറ, സൂര്യ രാജേഷ്, പി കെ അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments