പട്ടിക്കാട്. മലമ്പുഴയിൽ മലകയറ്റത്തിനിടെ അപകടത്തിൽ പെട്ട ബാബുവിന്റെ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത പാണഞ്ചേരി പഞ്ചായത്ത് മുടിക്കോട് സ്വദേശി മുഹാജിറിന് സർക്കാരിന്റെ ആദരം. പട്ടിക്കാട് എൽപി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുഹാജിറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഐടിബിപിയിൽ ജോലി ചെയ്യുന്ന മുഹാജിർ കുറച്ചുകാലമായി എൻഡിആർഎഫിൽ ഡെപ്യൂട്ടേഷനിലാണ്. കഴിഞ്ഞ മണ്ഡല മാസക്കാലത്ത് എൻഡിആർഎഫിന്റെ ഭാഗമായി ശബരിമലയിലും സേവനമനുഷ്ടിച്ചിരുന്നു. അമ്പലത്ത് വീട്ടിൽ മൊയ്തീന്റെയും റുക്കിയാ ബീവിയുടെയും മകനാണ്. ഭാര്യ: ഹസീന, മകൾ 5 വയസുള്ള മെഹ്‌റിൻ ഫാത്തിമ.
0 Comments