തേനീച്ച വളർത്തൽ: കേരള കാർഷിക സർവകലാശാല ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു


മണ്ണുത്തി. കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം 'തേനീച്ച വളർത്തൽ'  എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകൾ എടുക്കുന്നത്.  20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ്  കെ.എ.യു. എം.ഒ.ഒ.സി പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനൽ പരീക്ഷ പാസ്സാവുന്ന  പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകും. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഈ പരിശീലന  കോഴ്‌സിൽ  രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക്  ഫെബ്രുവരി 21 മുതൽ  'പ്രവേശനം'  എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐ ഡി യും പാസ്സ്‌വേർഡും  ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 20.

Post a Comment

0 Comments