വിലങ്ങന്നൂരിൽ എടിഎം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു


വിലങ്ങന്നൂർ. പാണഞ്ചേരി പഞ്ചായത്തിലെ  മലയോര മേഖലയായ പീച്ചിയുടെ വാണിജ്യ  കേന്ദ്രമായ വിലങ്ങന്നൂരിൽ എടിഎമ്മും സിഡിഎമ്മും സ്ഥാപിക്കണമെന്ന ആവശ്യം  ശക്തമാവുകയാണ്.  ജനങ്ങളുടെ  ഏറെ കാലമായുള്ള ഈ ആവശ്യം  യാഥാർത്ഥ്യമാക്കുന്നതിനായി വേണ്ട ഇടപെടലുകൾ നടത്തുമെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, മയിലാട്ടുപാറ, താമരവെള്ളച്ചാൽ പ്രദേശങ്ങളിലെയും പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, മാന്ദാമംഗലം എന്നീ പ്രദേശങ്ങളിലെയും ജനങ്ങൾ  വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പ്രധാന കേന്ദ്രമാണ് വിലങ്ങന്നൂർ.  സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ പങ്കെടുക്കുന്ന സ്ഥിരം ക്യാമ്പ് സെന്ററായ ദർശന പാസ്റ്ററൽ സെന്റർ ഇവിടെയാണ് . പീച്ചി ഡാമിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആശ്രയിക്കാൻ കഴിയുന്ന പ്രധാന ജങ്ഷൻ വിലങ്ങന്നൂരാണെന്നതും പ്രധാനമാണ്.  പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റേത് ഉൾപ്പെടെ വിവധ സർക്കാർ ഓഫീസുകളും ഇവിടെയുണ്ട്. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ വലിയ  വികസന  സാധ്യതകളാണ് വിലങ്ങന്നൂരിനെ കാത്തിരിക്കുന്നത്.  വിലങ്ങന്നൂരിൽ എടിഎം വരുന്നത് ഇവിടുത്തെ വ്യാപാരമേഖലയ്ക്കും ജനങ്ങൾക്കും ഒരു പോലെ ഗുണം ചെയ്യുമെന്ന് ഷൈജു കുരിയൻ പറഞ്ഞു.



Post a Comment

0 Comments