നാളത്തെ പരിപാടികൾ


നാളത്തെ (ഫെബ്രുവരി 27 ഞായർ) പരിപാടികൾ

വാണിയമ്പാറ ഗ്രാമീണ വായനശാല പ്രതിഭാസംഗമം 
വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ കെ. സേതുമാധവൻ മാസ്റ്ററുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും പാപ്പച്ചൻ മാസ്റ്ററെ ആദരിക്കലും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വാണിയമ്പാറ ഇ.കെ.എം യു പി സ്‌കൂളിൽ. പ്രതിഭാസംഗമം റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  പി.പി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.

വൺ ഇന്ത്യ വൺ പെൻഷൻ പഞ്ചായത്ത് തല മീറ്റിംഗ്
പട്ടിക്കാട് മാർത്തോമാ ശ്ലീഹാ ചർച്ച് ബിൽഡിംഗിൽ ശ്രേയസ് ഹാളിൽ വെച്ച്. ഉച്ചതിരിഞ്ഞ് 2.30ന്.

നടത്തറ ലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം
നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ അധ്യക്ഷത വഹിക്കും. രാവിലെ 10.30 ന് പൂച്ചട്ടി റീജിയണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ.


Post a Comment

0 Comments