പട്ടിക്കാട്. ചരക്കുലോറി തകരാറിലായതിനെ തുടർന്ന് പട്ടിക്കാട് ഗതാഗതക്കുരുക്ക്. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ ഹൈവേ ജങ്ഷനിലെ അടിപ്പാതയ്ക്കു സമീപമാണ് ലോറി തകരാറിലായി നിന്നു പോയത്. ഇതേ തുടർന്ന് സർവ്വീസ് റോഡിലും പട്ടിക്കാട് സെന്ററിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിന്റെ ഏകദേശം മധ്യഭാഗത്തോട് ചേർന്നാണ് ലോറി കിടക്കുന്നത്. അതിനാൽ ചെറുവാഹനങ്ങൾക്കു മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയൂ. പരിസരത്തുണ്ടായിരുന്നവർ ചേർന്ന് ലോറി തള്ളി നീക്കാൻ ശ്രമിച്ചെങ്കിലും ബ്രേക്ക് തകരാർ മൂലം നീക്കാൻ കഴിഞ്ഞിട്ടില്ല. വൈകീട്ട് ആറരയോടെയാണ് സംഭവം. തിരക്കേറിയ സമയമായതിനാൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. പീച്ചി പോലീസ് സ്ഥലത്തെത്തി എത്തി പട്ടിക്കാട് ബസാർ റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.
0 Comments