മണ്ണിട്ട് കനാൽ നികത്തിയ പ്രദേശം സന്ദർശിക്കാൻ ജില്ല പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ് എത്തിയപ്പോൾ
പട്ടിക്കാട്. കേരള വനഗവേഷണ കേന്ദ്രം കനാൽ നികത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായ
കർഷകരുടെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ല പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ഇടതുകര കനാലിലൂടെ കൃഷിക്ക് വെള്ളം ലഭിക്കാതെ പ്രതിസന്ധിയിലായ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായെടുത്ത് മണ്ണിട്ട് കനാൽ നികത്തിയ പ്രദേശം സന്ദർശിച്ച് സാഹചര്യം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കനാൽ വെള്ളത്തെ ആശ്രയിക്കുന്ന വിവിധ പഞ്ചായത്തുകളിലെ കർഷകരുടെ കൃഷി മുഴുവൻ കരിഞ്ഞുണങ്ങാൻ തുടങ്ങി. ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പുത്തൂർ പഞ്ചായത്തിലെ പുത്തൻ കാട്ടിൽ ഇറിഗേഷൻ വകുപ്പിന്റെ തന്നെ നേതൃത്വത്തിൽ കനാലിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടില്ല. പണികൾ സമയബന്ധിതമാക്കി പൂർത്തീകരിക്കുന്നതിൽ അധികൃതർ കാണിക്കുന്ന വീഴ്ച ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിക്കുന്ന കർഷകരെ ദുരിതത്തിലേക്ക് അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടിക്ക് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് കളക്ടർക്ക് കത്തു നൽകിയിരിക്കുന്നതെന്ന് ടാജറ്റ് പറഞ്ഞു.
0 Comments