കാർഷിക സർവ്വകലാശാലയിൽ കരുണാകരന്റെ പ്രതിമ സ്ഥാപിക്കണം: സർക്കാരിന് കത്തു നൽകി


മണ്ണുത്തി. കാർഷിക സർവകലാശാല വളപ്പിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രതിമ സ്ഥാപിക്കണമെന്ന്  മിൽമ എറണാകുളം മേഖലാ ഡയറക്ടർ ബോർഡ് അംഗവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ഭാസ്‌കരൻ ആതംകാവിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു അദ്ദേഹം സർക്കാരിന് കത്തു നൽകി.   കാർഷിക സർവകലാശാല യാഥാർഥ്യമാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച കെ. കരുണാകരന് അർഹമായ സ്മാരകം നിർമിക്കണം.  സർവകലാശാല   വെള്ളാനിക്കരയിൽ സ്ഥാപിക്കുന്നതിനു കെ. കരുണാകരനാണു മുൻകൈയെടുത്തത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കേന്ദ്ര സർക്കാരിൽ നിന്നുള്ള അനുമതിയും സഹായങ്ങളും നേടിയെടുക്കുന്നതിനു മുൻകൈയെടുത്തു പ്രവർത്തിച്ചതും സ്ഥലം നിർദേശിച്ചതും കെ.കരുണാകരനാണ്. സി. അച്യുതമേനോന്റെ പ്രതിമ സ്ഥാപിക്കുന്നതോടൊപ്പം കെ. കരുണാകരന്റെ പ്രതിമ സ്ഥാപിക്കാനും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

0 Comments