വിലങ്ങന്നൂർ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിലങ്ങന്നൂർ വാർഡിലെ മനയ്ക്കപ്പാടം റോഡിലെ അപകടകരമായ വളവ് ഒഴിവാക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ചേറ്റുപുഴക്കാരൻ സി.ഡി ജോസിനെ വാർഡ് മെന്പർ ഷൈജു കുരിയൻറെ നേതൃത്വത്തിൽ നാട്ടുകാർ ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശിവരാമൻ ജോസിനെ പൊന്നാടയണിയിച്ചു. ഷൈജു കുരിയൻ ഉപഹാരം സമ്മാനിച്ചു. നാടിൻറെ പുരോഗതിക്ക് തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാനുള്ള ജോസേട്ടൻറെയും കുടുംത്തിൻറെയും താൽപര്യങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്ന് ഷൈജു പറഞ്ഞു. അപകടങ്ങൾ പതിവായ റോഡിലെ വളവ് നിവർത്തി വീതി കൂട്ടുന്നതിന് വില നൽകി ഭൂമി ഏറ്റെടുക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ആവശ്യമായത്രയും ഭൂമി സൗജന്യമയി ജോസ് വിട്ടു നൽകുകയായിരുന്നു. കെ.വി ബിനു, ജിഷ വാസു, കെ.സി ചാക്കോ, ജോൺ വിലങ്ങന്നൂർ, അരുൺ രാമകൃഷ്ണൻ, അന്തോണി തുടങ്ങിയവരും പങ്കെടുത്തു.
0 Comments