കണ്ണാറ. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ ലൈനിലെ ടാപ്പ് തകരാരിലായി കുടിവെള്ളം പാഴാകുന്നു. കണ്ണാറ സെന്ററിൽ സ്‌കൂളിനു മുന്നിലെ പൊതു ടാപ്പാണ് തകരാറിലായി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം സമീപത്തെ കാനയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. നിരവധി പേർക്ക് ആശ്രയമായ അപൂർവ്വം പൊതു ടാപ്പുകളിലൊന്നാണ് ഇത്. അടിയന്തരമായി ടാപ്പിന്റെ തകരാർ പരിഹരിക്കുകയോ പുതിയ ടാപ്പ് സ്ഥാപിക്കുകയോ ചെയ്യണം. ഒരു തുള്ളി വെള്ളത്തിനായി നാട് അലയാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ശുദ്ധീകരിച്ച കുടിവെള്ളം ഇത്തരത്തിൽ പാഴാകുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ട് വാട്ടർ അതോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
0 Comments