പാൽ പുഞ്ചിരിയുടെ ആഹ്ലാദ നിറവിൽ പീച്ചി അങ്കണവാടി പ്രവേശനോത്സവം


പീച്ചി.
കോവിഡ് മഹാമാരിയിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോയ കുഞ്ഞുമക്കൾ പാട്ടും നൃത്തവുമായി പീച്ചി അങ്കണവാടിയിലെത്തിയതോടെ പ്രവേശനോത്സവം ഒരു ഉത്സവമായി മാറി. പീച്ചി തെക്കേകുളം അങ്കണവാടിയിൽ ഏറെ നാളുകൾക്കു ശേഷമാണ് കളികളും ചിരികളുമായി അവർ ഒത്തുകൂടിയത്. ടെലിവിഷനിലും മൊബൈൽ ഫോണുകളിലും മാത്രം ശീലിച്ച പാട്ടുകളും കളികളും കൂട്ടുകാർക്കൊപ്പം പരിശീലിപ്പിച്ചപ്പോൾ കുട്ടികൾക്ക് അത് നവ്യാനുഭവമായി. കുട്ടികളുടെ സന്തോഷത്തിൽ രക്ഷാകർത്താക്കളും പങ്കാളികളായി. അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു  . ബാല്യകാലത്തിന്റെ സന്തോഷവും പഠനത്തിന്റെയും കളികളുടെയും ഉത്സവാന്തരീക്ഷവും വീണ്ടും മടങ്ങി വന്നതായി ബാബു തോമസ് പറഞ്ഞു. അങ്കണവാടി വർക്കർ ജി. ലൈലാമണി അധ്യക്ഷത വഹിച്ചു. അങ്കണവാടി വികസന സമിതി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.

Post a Comment

0 Comments