പട്ടിക്കാട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തും തൃശൂർ ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'തുല്യരാണ് നമ്മൾ' എന്ന ബഹുജനവിദ്യാഭ്യാസ പരിപാടിക്ക് പാണഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ പുരുഷ തുല്യത ഭരണഘടന ഉറപ്പു നൽയിട്ടും തുല്യതയ്ക്കുവേണ്ടി ഇപ്പോഴും സ്ത്രീകൾ മുറവിളി കൂട്ടേണ്ട അവസ്ഥയാണെന്ന് പ്രസിഡണ്ട് പറഞ്ഞു. തുല്യതയെക്കുറിച്ചും അവകാശബോധത്തെക്കുറിച്ചും സ്ത്രീകൾ ബോധവതികളാകണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദഗ്ധരുടെ ക്ലാസ്സുകളുമുണ്ടായിരുന്നു. വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യകേരളം, കുടുംബശ്രീ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ലൈബ്രറി കൗൺസിൽ, കോസ്റ്റ് ഫോർഡ് എന്നിവയും വിവിധ സംഘടനകളും സഹകരിക്കുന്നുണ്ട്.
0 Comments