വഴുക്കുമ്പാറ എസ്എൻജി കോളേജിന് ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റ്


വഴുക്കുമ്പാറ. ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഹരിത ക്യാമ്പസ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഹരിതകേരളം മിഷന്റെ എ ഗ്രേഡ് സർട്ടിഫിക്കറ്റ് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും, ഹരിത കേരളം മിഷൻ തൃശൂർ ജില്ലാ കോർഡിനേറ്റർ പി.എസ് ജയകുമാറും ചേർന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. എ.സുരേന്ദ്രൻ പ്രോഗ്രാം കോർഡിനേറ്ററും അധ്യാപികയുമായ ലിയ മത്തായി എന്നിവർക്ക് കൈമാറി. ഓക്‌സിജൻ സമൃദ്ധമായ ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കാൻ നമ്മൾക്ക് ബാദ്ധ്യതയുണ്ടെന്നും അതിനായി തുടർന്നും നാം പ്രവർത്തിക്കണമെന്നും പി.പി രവീന്ദ്രൻ പറഞ്ഞു. ഡോ. എ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബിജോയ് ജോസ്, മാനേജർ രാധാകൃഷ്ണൻ സി., അധ്യാപിക ലജിത ടി.വി. തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments