പുതുക്കാട് എടിഎം കവർച്ച; പ്രതികളെ കുതിരാനിൽ നിന്നും പിടികൂടി.


കുതിരാൻ. എസ്ബിഐ എടിഎം കൗണ്ടറിന്റെ സെൻസർ തകരാറിലാക്കി പണം തട്ടിയ കേസിൽ രണ്ട് പേരെ കുതിരാൻ തുരങ്കത്തിന് സമീപത്ത് നിന്ന് പോലീസ് പിടികൂടി. ഹരിയാന സ്വദേശികളാണ് ഇവർ. കവർച്ച നടത്തുന്ന സമയത്ത് കൗണ്ടർ ഇരിക്കുന്ന ഭാഗം മറയ്ക്കുന്നതിന് ഉപയോഗിച്ച ലോറിയും ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെയായിരുന്നു പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനായി ഇവരെ സ്ഥലത്തെത്തിച്ചു. ജനുവരി 23 ന് ആയിരുന്നു ദേശീയപാതയോരത്തെ ആറ് കൗണ്ടറുകളിൽ നിന്ന് 13 തവണയായി തട്ടിപ്പ് നടത്തിയത്. 1,27,500 രൂപ സംഘം തട്ടിച്ചെന്നാണ് പരാതി. പണം പിൻവലിക്കുന്ന സമയത്ത് എടിഎമ്മിന്റെ സെൻസർ തകരാറിലാക്കുകയാണ് സംഘം ചെയ്യുന്നത്. ഇതോടെ പണം നഷ്ടപ്പെട്ടതായോ, ബാങ്ക് ഇടപാടുകൾ പൂർത്തിയായതായോ ബാങ്കുകൾക്ക് വിവരം ലഭിക്കില്ല. പിന്നീട് എടിഎമ്മിൽ പണം നിക്ഷേപിക്കുന്നവർ എത്തി കണക്കുകൾ പരിശോധിച്ചപ്പോൾ ആണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.


Post a Comment

0 Comments