അനധികൃത പാർക്കിംഗ്; ഹൈവേ ജങ്ഷൻ അടിപ്പാതയിൽ ഗതാഗതക്കുരുക്ക്


പട്ടിക്കാട്. ഹൈവേ ജങ്ഷൻ അടിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. അടിപ്പാതയുടെ ഇരുവശവും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. ഓരോ വശത്തും രണ്ട് വരി വീതമായാണ് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. ഇത് വലിയ അപകടങ്ങൾക്കും കാരണമാകും. നിലവിൽ സർവ്വീസ് റോഡിലുടെയാണ് പാലക്കാട് തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ സർവ്വീസ് റോഡ് കുറുകെ കടക്കാൻ വളരെ ബുദ്ധിമുട്ടുമാണ്. ഏതെങ്കിലും വിധത്തിൽ കടന്നു വരുമ്പോൾ അടിപ്പാതക്കുള്ളിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് അതിലേറെ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അതോടെ വാഹനങ്ങൾ സർവ്വീസ് റോഡിൽ നിന്നും അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്ക്‌പോലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ദേശീയപാത അതോറിറ്റി അധികൃതരും പോലീസും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments