കുതിരാൻ. ഒന്നാം തുരങ്കത്തിലാണ് രാവിലെ 9 മുതൽ കനത്ത ഗതാഗതക്കുരുക്ക് തുടങ്ങിയത്. തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ട്രാക്ടർ തകരാറിലായതാണ് ഗതാഗതക്കുരുക്കിന് ആരംഭം. എന്നാൽ തകരാറിലായ വാഹനം നീക്കം ചെയ്യുന്നതിന് പടിഞ്ഞാറെ തുരങ്കമുഖത്ത് റിക്കവറി വാൻ ലഭ്യമാകാതിരുന്നതാണ് ഗതാഗതക്കുരുക്ക് നീണ്ടുപോകാൻ കാരണമായത്. കിഴക്ക് ഭാഗത്ത് നിന്നും വന്ന റിക്കവറി വാനും ഗതാഗതക്കുരക്കിൽ പെടുകയായിരുന്നു. നിലവിൽ തുരങ്ക മേഖലയിൽ സർവ്വീസ് നടത്തുന്ന രണ്ട് റിക്കവറി വാനുകളും തുരങ്കത്തിന്റെ കിഴക്ക് ഭാഗത്താണ് പാർക്ക് ചെയ്തിട്ടുള്ളത്. കിഴക്കും പടിഞ്ഞാറും തുരങ്ക മുഖത്ത് ഓരോ ആംബുലൻസും റിക്കവറി വാനും അടിയന്തര ഘട്ടങ്ങളിൽ സർവ്വീസ് നടത്തുന്നതിന് സജ്ജമാക്കണമെന്നാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ പടിഞ്ഞാറ് ഭാഗത്ത് നിലവിൽ ആംബുലൻസോ, റിക്കവറി വാനോ ലഭ്യമല്ല.
0 Comments