അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തൃശ്ശൂർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്, സ്റ്റുഡന്റ് കൗൺസിലർ,സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, ഹെൽപ്പർ (കേൾവിയിലും സംസാരത്തിലും വെല്ലുവിളി നേരിടുന്നവരും എന്നാൽ ശാരീരിക ശേഷിയുള്ളവരും), പ്രൊഡക്ഷൻ മാനേജർ, ഇന്റീരിയർ ഡിസൈനർ (2D & 3D), െ്രെഡവർ, സെയിൽസ് കോർഡിനേറ്റർമാർ, ടെലികോളേഴ്‌സ്, സെയിൽസ് ടീം കോർഡിനേറ്റർ, പിനാക്കിൾ യൂണിറ്റ് മാനേജർമാർ, ഡിസ്ട്രിബൂഷൻ ലീഡേഴ്‌സ്, ഫിനാൻഷ്യൽ അഡ്വൈസേഴ്‌സ് തുടങ്ങിയ ഒഴിവുകളിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 10.30 മുതൽ 1.30 വരെ വെർച്വൽ (ഓൺലൈൻ) ഇന്റർവ്യൂ നടത്തപ്പെടുന്നു. ഏതെങ്കിലും വിഷയത്തിൽ പി.ജി, ഡിഗ്രി,  കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ സ്ഫുടമായി കൈകാര്യം ചെയ്യാനുള്ള കഴിവ്, ബി കോം, സി എ, സിഎംഎ,  ഡിപ്ലോമ അല്ലെങ്കിൽ ഐ ടി ഐ സിവിൽ, എസ് എസ് എൽ സി, പ്ലസ് ടു, ടൂവീലർ, ഫോർവീലർ െ്രെഡവിങ് ലൈസൻസ് തുടങ്ങി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി മൂന്നിന് മുമ്പ്  വാട്‌സ്ആപ്പ് മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം.  തൃശൂർ എംപ്ലോയബിലിറ്റി സെൻററിൻറെ വാട്‌സ്ആപ്പ് നമ്പർ.9446228282. രജിസ്‌ട്രേഷനും പരിശീലനവും പൂർത്തിയാക്കിവർക്ക് എംപ്ലോയബിലിറ്റി സെൻററിൻറെ വെബ്‌സൈറ്റായ   www.employabiltiycetnre.org മുഖേന അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ  എംപ്ലോയ്‌മെൻറ് ഓഫീസർ,
അറിയിച്ചു.

യുവജനക്ഷേമ ബോർഡ് സന്നദ്ധസേനയിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡ് സന്നദ്ധസേനയിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസാസ്റ്റർ മാനേജ്‌മെന്റ്, ദുരിതാശ്വാസ പ്രവർത്തനം, മാലിന്യ നിർമാർജ്ജനം, പാലിയേറ്റീവ് പ്രവർത്തനം, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനാണ് വളണ്ടിയർ സേന രൂപീകരിച്ചിരിക്കുന്നത്.  കേരള വളണ്ടറി യൂത്ത് ആക്ഷൻഫോഴ്‌സ് പഞ്ചായത്തുതലത്തിലേക്ക് വ്യാപിപ്പിച്ച് സേനയിലെ അംഗങ്ങൾക്ക് ഫെബ്രുവരി 15നും 28നും ഇടയിലുള്ള ദിവസങ്ങളിലാണ് സൗജന്യ പരിശീലനം നൽകുക. താത്പര്യമുള്ള 18നും 30നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 878708370, 0487  2362321

പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
202021 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും ബി പ്ലസ് ൽ കുറയാത്ത ഗ്രേഡ് നേടിയവരിൽ സയൻസ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം 45,0000 രൂപയിൽ അധികരിച്ചിട്ടില്ലാത്തവരുമായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം നൽകുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ പരിശീലനത്തിനായി 20000 രൂപയോ പരിശീലന സ്ഥാപനം ഈടാക്കുന്ന ഫീസോ ഇവയിൽ ഏതാണോ കുറവായ തുക ആയത് ധനസഹായമായി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ഫെബ്രുവരി 15 ന് വൈകീട്ട് 5 മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0487 2360381

ടെണ്ടർ ക്ഷണിച്ചു
മാള ഐ.സി.ഡി.എസ് പ്രൊജക്ടിലെ 145 അങ്കണവാടികളിലേക്ക് 202122 സാമ്പത്തിക വർഷത്തിൽ ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി  ഫെബ്രുവരി 3 ഉച്ചയ്ക്ക് 2 മണി വരെ. ഫോൺ 0480  289326

പി എസ് സി പരീക്ഷാ അറിയിപ്പ്
ജനുവരി 30ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം മാറ്റിവെച്ച കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ (കാറ്റഗറി നമ്പർ : 211/ 20 ) ഫെബ്രുവരി 4 ന് നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെയാണ് പരീക്ഷ. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് വ്യക്തിഗത എസ്.എം.എസ്/ പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്.

Post a Comment

0 Comments