ഹരിദാസിന്റെ കൊലപാതകം: സിപിഐഎം പ്രതിഷേധിച്ചു


പട്ടിക്കാട്. കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസ് കൊല ചെയ്യപ്പെട്ടതിൽ  
പ്രതിഷേധിച്ച് സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. പട്ടിക്കാട് എകെജി മന്ദിരത്തിൽ നിന്നും ആരംഭിച്ച  പ്രകടനം പട്ടിക്കാട് സെന്റർ ചുറ്റി പീച്ചി റോഡ് ജങ്ഷനിൽ സമാപിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ നേതൃത്വം നൽകി. ആർഎസ്എസ് തീവ്രവാദികൾ നടത്തുന്ന ആസൂത്രിതമായ കൊലപാതങ്ങൾക്ക് ഒടുവിലത്തെ ഉദാഹരണമാണ് ഹരിദാസിന്റെ കൊലപാതകമെന്ന് മാത്യു നൈനാൻ പറഞ്ഞു. സാവിത്രി സദാനന്ദൻ, കെ.വി. ചന്ദ്രൻ, തോമസ് സാമുവൽ, പി.വി സുദേവൻ, വിൽസൻ ചെമ്പനാൽ, പി.ജെ അജി, കെ.കെ ഷൂജൻ, പി.പി സരുൺ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.



Post a Comment

0 Comments