കൂട്ടാല. കരോട്ടിച്ചാൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (ഒന്നാമത് യൂണിറ്റ്) രൂപീകരണം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജു സി.എസ് അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തക റോസിലി പതാക ഉയർത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് യൂണിറ്റ് പ്രഖ്യാപനം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോസ് ചമ്പടപുന്നയിൽ, സെക്രട്ടറി ജാൻസി ജോയ്‌സൺ, ട്രഷറർ നെൽസൺ കുന്നുംപുറത്ത്, ബൂത്ത് പ്രതിനിധികൾ അലക്‌സാണ്ടർ മാത്യു, ആന്റോ കുന്നത്ത് പറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു. മുൻ മെമ്പർ ആന്റോ ആഗസ്റ്റിൻ, ബ്ലെസ്സൺ വർഗീസ്, ജോൺസൺ കുന്നത്ത്പറമ്പിൽ, സജാദ് ഇബ്രാഹിം, ജിഫിൻ ജോയ് എന്നിവർ നേതൃത്വം നൽകി.
0 Comments