പീച്ചിറോഡ് ജങ്ഷൻ മേൽപ്പാതയുടെ പണികൾ പൂർത്തിയാകുന്നു


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷൻ മേൽപ്പാതയുടെ പണികൾ അവസാന ഘട്ടത്തിലേക്ക് എത്തി. പടിഞ്ഞാറ് ഭാഗത്തുള്ള പാതയിൽ മണ്ണിട്ട് നികത്തുന്ന പണികൾ പൂർത്തിയായി. മിനി ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. ഈഭാഗം ടാറിങ് നടത്തുന്നതിന് മുന്നോടിയായി ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇതിന് ശേഷം ടാറിങ് നടത്തും. പാതയുടെ കിഴക്ക് ഭാഗത്ത് ടാറിങ് നേരത്തെ പൂർത്തിയായിരുന്നു. പടിഞ്ഞാറ് ഭാഗത്തെ ടാറിങ് പൂർത്തിയാകുന്നതോടെ മേൽപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ പീച്ചി റോഡ് ജങ്ഷനിൽ രാവിലെയും വൈകീട്ടും നേരിടുന്ന ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും.


Post a Comment

0 Comments