പീച്ചി ഡാമിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

പ്രവീൺ രാജുവിന്റെ നേതൃത്വത്തിൽ പീച്ചി ഡാമിലെ ശിലാഫലകം വൃത്തിയാക്കുന്നു

പീച്ചി. ഡാമിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പീച്ചി അണക്കെട്ടിന്റെ ശിലാഫലകം വൃത്തിയാക്കിയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. 1949 ൽ രാജഭരണകാലത്തെ ഹിസ് ഹൈനസ് ബാലരാമവർമ്മയാണ് പീച്ചി ജലസേചനപദ്ധതി തറക്കല്ലിട്ടത്. ഈഭാഗം പൂർണ്ണമായും കാടുപിടിച്ച അവസ്ഥയിലാണ്.  പീച്ചി ഡാമിന്റെ വികസനത്തിന് കോടികളുടെ ഫണ്ട് വരുന്നതായി മാധ്യമ വാർത്തകൾ ഉണ്ടെങ്കിലും ഡാമിൽ എത്തുന്നവർക്ക് യാതൊരു വികസന നേട്ടങ്ങളും കാണാനാവുന്നില്ലന്ന് സമരത്തിന് നേതൃത്വം നൽകിയ മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു കല്ലറക്കൽ പറഞ്ഞു. ഉദ്യാനങ്ങൾ മാലിന്യം നിറഞ്ഞ് കാട് പടർന്നു ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രം ആയിരിക്കുകയാണ്. നീന്തൽക്കുളം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. രാത്രിയിൽ ആവശ്യത്തിനു വെളിച്ചമോ വൃത്തിയുള്ള ശൗചാലയമോ ഇല്ലെന്നും പ്രവീൺ ചൂണ്ടിക്കാട്ടി. പഞ്ചായത്തംഗം ശ്രീജു സി.എസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിസൻ സണ്ണി, ജിതിൻ മൈക്കിൾ, സിബിൻ ജോസഫ്, അർജുൻ ലാൽ, ബേസിൽ ജോർജ്, അൻവിൻ, ജോസ് ഹ്യൂബർട്, ആൽവിൻ ആന്റോ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments