പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ പത്തനംതിട്ട സ്വദേശി മുങ്ങി മരിച്ചു


പീച്ചി. റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ പത്തനംതിട്ട സ്വദേശി മുങ്ങി മരിച്ചു. റാന്നി മക്കപ്പുഴ കാച്ചാണത്ത് വീട്ടിൽ സ്റ്റാൻലി (59) ആണ് മരിച്ചത്. തെക്കേക്കുളത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു സ്റ്റാൽലി. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം സമീപത്തുള്ള പീച്ചി റിസർവോയർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതാണ്. നീന്തുന്നതിനിടെ ശരീരം കുഴഞ്ഞു പോയതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് വനം വകുപ്പിന്റെ ബോട്ടിൽ കരയിൽ എത്തിച്ചു. തുടർന്ന് പട്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments