പീച്ചി. നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കൃഷി ആവശ്യത്തിനായി പീച്ചിയിലെ ഇടതുകര, വലതുകര കനാലുകൾ തുറന്നുവിടണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേരള കർഷക സംഘം പീച്ചി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി. കനാലുകളിലൂടെ വെള്ളം തുറന്നുവിടുന്നത് കൃഷിക്കു മാത്രമല്ല കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും സഹായകമാകും. ഇ.എം വർഗീസ്, ജോർജ് മറ്റത്തിൽ, സ്വപ്ന രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
0 Comments